വി. മോനിക്കയുടെ ശവകുടീരത്തിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ

വി. മോനിക്കയുടെ ശവകുടീരത്തിൽ പ്രാർത്ഥിക്കുന്നതിനായി സെന്റ് അഗസ്റ്റിൻ ബസിലിക്കയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ. റോമിലെ ചരിത്രപ്രസിദ്ധകേന്ദ്രമായ പിയാസ നവോനയ്ക്കു സമീപമുള്ള ബസിലിക്ക പാപ്പ സന്ദർശിച്ചു പ്രാർത്ഥിച്ചത് വി. മോനിക്കയുടെ തിരുനാൾദിനമായ ആഗസ്റ്റ് 27-നാണ്.

വി. മോനിക്കയുടെ ശവകുടീരം സന്ദർശിച്ച ശേഷം ഫ്രാൻസിസ് മാർപാപ്പ, ‘തീർത്ഥാടകരുടെ മാതാവ്’ എന്നറിയപ്പെടുന്ന ‘മഡോണ ഓഫ് ലൊറെറ്റോ’യ്ക്കു മുന്നിൽ അല്പസമയം പ്രാർത്ഥനയിൽ ചെലവഴിച്ചു.

തന്റെ പുത്രനായ അഗസ്റ്റിന്റെ മാനസാന്തരത്തിനായി വർഷങ്ങളോളം പ്രാർത്ഥിച്ച വ്യക്തിയാണ് വി. മോനിക്ക. ഇന്ന് സഭയിൽനിന്ന് അകന്നിരിക്കുന്ന കുടുംബാംഗങ്ങളുടെ മധ്യസ്ഥയായി ഈ വിശുദ്ധ അറിയപ്പെടുന്നു. അമ്മമാർ, ഭാര്യമാർ, വിധവകൾ, വിവാഹബന്ധത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്നവർ, പീഡനത്തിന് ഇരയായവർ എന്നിവരുടെ മധ്യസ്ഥയാണ് വി. മോനിക്ക.

ഇത് ആദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ സെന്റ് അഗസ്റ്റിൻ ബസിലിക്കയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നത്. 2020-ൽ വി. മോനിക്കയുടെ തിരുനാൾ ദിനത്തിൽ ശവകുടീരം സന്ദർശിക്കുകയും 2013 ആഗസ്റ്റ് 28-ന് സെന്റ് അഗസ്റ്റിന്റെ തിരുനാൾ ദിനത്തിൽ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group