കുറവിലങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവകയിൽ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം.

സെപ്റ്റംബർ ഒന്ന് വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ. ഡൊമിനിക് വാളന്മനാലാണ് നയിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോട് കൂടിയാണ് കൺവെൻഷന് തുടക്കമായത്. 29 മുതൽ എല്ലാ ദിവസങ്ങളിലും കൗൺസലിംഗും കുമ്പസാരവും ക്രമീകരീച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m