യുക്രെയ്ൻ പതാകയിൽ ചുംബിച്ച് ആത്മീയ ഐക്യം പ്രകടിപ്പിച്ച് മാർപാപ്പാ

യു​​​ക്രെ​​​യ്നി​​ൽ നടക്കുന്ന കൂട്ടക്കൊലകളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ. യുക്രേനിയൻ പട്ടണമായ ബു​​​ച്ചയിൽ ​​​ന​​​ട​​​ന്ന നിഷ്ഠൂര കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പാ അനുശോചനമറിയിച്ചുകൊണ്ട് ബു​​​ച്ചാ​​​യി​​​ൽ​​​ നി​​​ന്നു കൊ​​​ണ്ടു​​​ വ​​​ന്ന യു​​​ദ്ധ​​​ക്ക​​​റ പു​​​ര​​​ണ്ട യു​​​ക്രെ​​​യ്ൻ പ​​​താ​​​ക​​​യി​​​ൽ അ​​​ദ്ദേ​​​ഹം ചും​​ബി​​​ച്ചു.

നി​​​ര​​​പ​​​രാ​​​ധി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ലെ പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ൽ പ്ര​​​തി​​​വാ​​​ര പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക്ക് ഇടയിലും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.പൊ​​​തു​​​ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​വ​​​സാ​​​നം യു​​​ക്രെ​​​യ്ൻ കു​​​ട്ടി​​​ക​​​ളെ വേ​​​ദി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച അ​​​ദ്ദേ​​​ഹം അ​​​വ​​​ർ​​​ക്ക് ചോ​​​ക്ലേ​​​റ്റു​​​ക​​​ളും ഈ​​​സ്റ്റ​​​ർ മു​​​ട്ട​​​ക​​​ളും സ​​​മ്മാ​​​നി​​​ച്ചു. ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​ സ്ഥ​​​ലം തേ​​​ടി പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​ വ​​​ന്നു​​​വെ​​​ന്നും യു​​​ദ്ധ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണി​​​തെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ന്‍റെ വ​​​ട​​​ക്കു​​​ പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള ബു​​​ച്ചാ പ​​​ട്ട​​​ണ​​​ത്തി​​​ൽ 320 സി​​​വി​​​ലി​​​യ​​​ന്മാ​​​രെ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ളം കൊ​​​ല​​​ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​രു​​​പ​​​തു​​​ പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

150 പേ​​​രെ അ​​​ട​​​ക്കം ചെ​​​യ്ത വ​​​ലി​​​യ കു​​​ഴി​​​മാ​​​ട​​​വും ക​​​ണ്ടെ​​​ത്തി. യു​​​ക്രെ​​​യ്നി​​​ലെ യു​​​ദ്ധം ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ക​​​ഴി​​​വു​​​കേ​​​ടി​​​ന്‍റെ തെ​​​ളി​​​വാ​​​ണെ​​​ന്നുo മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലും വ​​​ൻ​​​കി​​​ട ശ​​​ക്തി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group