സമാധാനത്തിന്റെ സന്ദേശo പ്രഘോഷിച്ചു കൊണ്ട് യുക്രൈനിൽ കൂടിക്കാഴ്ച നടത്തി സഭാനേതാക്കൾ

യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്ക് സമാധാനത്തിന് സന്ദേശം പ്രഘോഷിച്ചു കൊണ്ട് വിവിധ സഭാനേതാക്കൾ കൂടിക്കാഴ്ച നടത്തി.കഴിഞ്ഞ ദിവസമായിരുന്നു യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനും ഓർത്തഡോക്സ് സഭയുടെ തലവനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

യുദ്ധസമയത്തെ പരസ്പര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്.ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും ഓർത്തോഡോക്സ് സഭയുടെ തലവനായ എപ്പിഫാനിയസും തമ്മിലായിരുന്നു ചർച്ച. ഇരുവരും തമ്മിലുളള ചർച്ചക്കു ശേഷം ഇവർ കീവിലെ മേയറായ മുൻ ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ വിറ്റാലി ക്ലിറ്റ്ഷ്കോയെയും സന്ദർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group