വിശ്വാസരൂപീകരണത്തിനായി ഇറാഖിൽ ഒത്തുകൂടിയത് 2,000 ക്രിസ്ത്യൻ യുവജനങ്ങൾ

അടിച്ചമർത്തലുകൾക്കിടയിലും പ്രാർത്ഥനയ്ക്കും വിശ്വാസരൂപീകരണത്തിനുമായി ഇറാഖിൽ ഒത്തുകൂടിയത് 2,000 ക്രിസ്ത്യൻ യുവജനങ്ങൾ.
അങ്കാവ-എർബിലിലെ മാർ ഏലിയ ദൈവാലയാങ്കണത്തിൽ നടന്ന ഏഴാമത് വാർഷിക അങ്കാവ യുവജനസംഗമത്തിൽ ഇറാഖിലെമ്പാടുമുള്ള ക്രിസ്‌ത്യൻ യുവജനസംഘങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങൾ ഒത്തുകൂടിയത്.

കുടുംബത്തിനുള്ളിലെ സ്നേഹത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘സ്നേഹത്തിന്റെ സന്തോഷം’ എന്ന പേരിൽ സംഗമം നടന്നത്.

എർബിൽ കൽദായ ആർച്ച് ബിഷപ്പും സദസിന്റെ രക്ഷാധികാരിയുമായ ബഷർ മാറ്റി വാർദ സ്വാഗതം ആശംസിച്ചു. ഈ വർഷത്തെ പ്രമേയത്തിന്റെറെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. എർബിലിലെ കൽദായ ആർച്ച് ബിഷപ്പിനെ അഭിസംബോധന ചെയ്ത പരോളിൻ, യുവജനങ്ങളുടെ വാർഷിക സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാമീപ്യം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group