ദൈവസ്നേഹവും കൈമുതലാക്കി ദൈവരാജ്യം ലക്ഷ്യമാക്കുന്നതോടൊപ്പം നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.
വി.പത്താം പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധിയിൽ വളരാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കാനും പ്രേഷിത ചൈതന്യത്തിൽ അനുദിനം വളരാനും വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അനുസ്മരിക്കണമെന്നും സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കുമായി സഭ ചെയ്യുന്ന ശുശ്രൂഷകൾ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേർസാക്ഷ്യമാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group