ഭാരതത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്.
ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ. സി. ആർ. ബി.) പുതിയ വിശകലന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
2017-നും 2022- നുമിടയിൽ 1,551 ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതൽ ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2018-ലായിരുന്നു. ഈ വർഷം 294 ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും കുറവ് 2020-ലും. ആറുവർഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾപ്രകാരം യു. പി. യിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കൊലപാതകങ്ങൾ അരങ്ങേറിയിരിക്കുന്നത്; 280 എണ്ണം. മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കർണാടക (79) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ബലാത്സംഗക്കൊലക്കേസുകളുടെ എണ്ണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group