ഹെയ്തിയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് സന്യാസിനിമാർ മോചിതരായി

ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടുപോയ മൂന്ന് സന്യാസിനിമാരെ 24 മണിക്കൂർ തടവിനു ശേഷം വിട്ടയച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാഡ്ലൈൻ കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന, ക്ലൂണിയിലെ സെന്റ് ജോസഫിന്റെ കോൺഗ്രിഗേഷനിലെ അനാഥാലയത്തിൽ ജോലി ചെയ്യുന്ന സന്യാസിനിമാരെ ആയിരുന്നു ആക്രമികൾ തട്ടിക്കൊണ്ടുപോയത്.

സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകത്തെ അറിയിച്ചത് കാരിഫോർ – ഫ്യൂലെസിലെ സെന്റ്- ജെറാർഡ് ഇടവകയിലെ മുൻ ഇടവക വികാരിയായ ഫാ. ഗിൽബർട്ട് പെൽട്രോപ്പാണ്. ഫെബ്രുവരി 23-ന്, സേക്രഡ് ഹാർട്ട് സഭയിലെ ആറ് അംഗങ്ങളും ഹെയ്തിയുടെ തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായിരുന്നു എങ്കിലും അവരെ ഇതുവരെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group