ശതാബ്ദിയുടെ നിറവിൽ മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം

അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ലോകത്തിന്റെ വിവിധയിടങ്ങളിൽ സധൈര്യം കടന്നു ചെല്ലുന്ന മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവിൽ.

നിർധനരായവർക്ക് ഭവനം, സൗജന്യ ഹിലീംഗ് ക്യാമ്പ്, ആരോഗ്യ ബോധവത്കരണ പരിപാടികൾ എന്നിവ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

1925ൽ ഓസ്ട്രിയൻ സ്വദേശി ഡോ. മദർ അന്ന ഡെങ്കലാണ് വാഷിംഗ്‌ടൺ കേന്ദ്രീകരിച്ച് മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിനു രൂപം കൊടുത്തത്. 1948ൽ ഭരണങ്ങാനത്ത് മേരിഗിരി എന്നറിയപ്പെടുന്ന ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഹോസ്‌പിറ്റൽ എന്ന ആശുപത്രിയിലൂടെയാണ് ആതുര ശുശ്രൂഷ മേഖലയിൽ കേരളത്തിൽ തുടക്കം കുറിക്കുന്നത്. ചെത്തിപ്പുഴ, മുണ്ടക്കയം, തുരുത്തിപ്പുറം എന്നിവിടങ്ങളിലും ആശുപത്രി ആരംഭിച്ചു. മേരിഗിരി ആശുപത്രി ഒഴികെ മറ്റ് ആശുപത്രികൾ രൂപതകൾക്ക് കൈമാറി. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന തിന് ശാന്തിഭവൻ എന്ന പേരിൽ അഭയമന്ദിരം തുറന്നു.

മദ്യം, മയക്കുമരുന്ന് ഉ ൾപ്പെടെയുള്ള ലഹരി വിപത്തുകൾക്കെതിരേ സമഗ്രമോചനവും ബോധ്യപ്പെടുത്തുലുമായി മാങ്ങാനത്ത് ട്രാഡാ എന്ന പേരിൽ സ്ഥാപനം തുടങ്ങി. പ്രകൃതി ജീവന ചികിത്സകളോടു ചേർന്നുള്ള ഔഷധരഹിത ചികിത്സയ്ക്കായി ചങ്ങനാശേരിയിൽ ആയുഷ്യ, കാൻസർ ആൻഡ് എയഡ്‌സ് ഷെൽട്ടർ സൊസൈറ്റീസ് എന്നിവയും സന്യാസ സമൂഹം ആരംഭിച്ചു. ലൈംഗിക തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനായി തിരുവനന്തപുരത്ത് ഹീൽ ഇന്ത്യ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചങ്ങനാശേരി ആയുഷ്യ അന്ന ഡംഗൽ ഹോമിൽ 28നു രാവിലെ 11ന് നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m