പങ്കുവയ്ക്കുക, നിങ്ങൾ അനുഗ്രഹിക്കപ്പെടും : ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: പങ്കുവെക്കലിന്റെ മഹാത്മ്യം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.ചെറിയ കാര്യങ്ങളാണെങ്കിലും പങ്കുവയ്ക്കുന്നതിലൂടെ ദൈവം നമുക്കുള്ള ദാനങ്ങളെ വര്‍ധിപ്പിക്കുമെന്ന് വിശ്വാസികളെ ഉത്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.നാം ദാനം ചെയ്യുകയും പങ്കിടുകയും ചെയ്യുമ്പോള്‍ സ്‌നേഹം വര്‍ധിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍ പങ്കിടാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കാന്‍ യേശു നമ്മെ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.പങ്കിടല്‍ നടക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ഉദാഹരണമായി ലോകത്തില്‍ അനുദിനം, അഞ്ചു വയസിനു താഴെയുള്ള ഏഴായിരത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിക്കുന്നുവെന്ന ഔദ്യോഗിക കണക്കുകള്‍ മാർപാപ്പ ചൂണ്ടിക്കാട്ടി.ഇതുപോലുള്ള പ്രശ്നങ്ങളെ കണ്ടുകൊണ്ടാണ് കര്‍ത്താവ് നമ്മെ വിളിക്കുന്നത് ‘ധൈര്യമായിരിക്കുക, ചെറുതെങ്കിലും നിങ്ങളുടെ പക്കലുള്ളത്,, സഹോദരങ്ങളുമായി പങ്കുവയ്ക്കുക, അപ്പോൾ നിങ്ങൾക്കുള്ളത് ദൈവം വർദ്ധിപ്പിക്കും മാർപാപ്പ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group