പ്രശസ്ത‌ ടിക് ടോക്കർ ഇനി യേശുവിന്റെ മണവാട്ടി

ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രശസ്ത ഗ്രീക്ക് ടിക് ടോക്കർ എലെനി മസ്ലോ തൻ്റെ ജീവിതം പൂർണ്ണമായി ക്രിസ്തുവിനെ അനുഗമിക്കാനായി ഒരു സന്യാസിനിയാകാൻ തീരുമാനിച്ചു. 23 കാരിയായ എലെനിയ്ക്ക് 480,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഒരു ഓത്തഡോക്സ് സന്യാസിനിയാകാണ് എലെനി തീരുമാനിച്ചിരിക്കുന്നത്.

ദൈനംദിന ജീവിതത്തിൽ നിന്നുള്ള രംഗങ്ങൾ, അവധിക്കാലങ്ങൾ, സൗന്ദര്യ നുറുങ്ങുകൾ, ഫാഷൻ, സമാനമായ മറ്റ് വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്ന എലെനിയുടെ വീഡിയോകൾ ലക്ഷക്കണക്കിനാളുകൾ കണ്ടിരുന്നതായി യൂണിയൻ ഓഫ് ഓർത്തഡോക്സ് ജേണലിസ്റ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും എലെനിയുടെ മിക്ക വീഡിയോകളും അടുത്തിടെ ടിക് ടോകിൽ നിന്നും അപ്രത്യക്ഷമായതോടെ അവരുടെ ആരാധകർ അമ്പരന്നിരുന്നു. പിന്നീടാണ് എലെനി ഒരു സന്യാസിനിയാകാൻ തീരുമാനിച്ച കാര്യം ലോകമറിയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m