ഹമാസ് ബന്ദികളെ മോചിപ്പിക്കുക : മാർപാപ്പാ

ഇസ്രയേലിലെയും പലസ്‌തീനിലെയും സംഘർഷം വേഗം അവസാനിപ്പിക്കണമെന്നും ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

ഇന്നലെ വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർത്ഥനക്ക് ശേഷമാണ് മാർപ്പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്‌ത്.

“പാലസ്ത‌ീനിലെയും ഇസ്രായേലിലെയും സംഘർഷം അവസാനിപ്പിക്കുക, അക്രമം അവസാനിപ്പിക്കുക, വിദ്വേഷം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ചർച്ചകൾ തുടരുക, സമാധാന പരിഹാരങ്ങൾ കണ്ടെത്തുക,” പാപ്പ ഓർമ്മിപ്പിച്ചു. ഇസ്രായേലി ബന്ദികളുടെ കുടുംബാംഗങ്ങളെ 2023 നവംബറിൽ വത്തിക്കാനിൽ വെച്ച് കണ്ടത് പ്രത്യേകം പാപ്പാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m