ഭാരതത്തിലെ നീളമേറിയ കടല്‍പ്പാലം; അടല്‍ സേതു രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഭാരതത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം അടല്‍ സേതു എന്ന മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (MTHL) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവര്‍ണര്‍ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 22 കിലോമീറ്റര്‍ നീളത്തിലുള്ള ആറുവരി പാതയുടെ നിര്‍മ്മാണ ചെലവ് 17,840 കോടി രൂപയായിരുന്നു.

രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് അടല്‍ സേതു പാലം. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അടല്‍ സേതു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും ഇതാണ്. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂര്‍ യാത്രയെ വെറും 15-20 മിനിറ്റിനുള്ളില്‍ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരത്തിലാണ് പാലമുള്ളത്. അടല്‍ സേതുവിന് കീഴിലൂടെ കപ്പലുകള്‍ക്ക് പോകാനും സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ പോകാനാകും. ബൈക്കിനും ഓട്ടോറിക്ഷയ്‌ക്കും പാലത്തിലേക്ക് പ്രവേശനമില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group