പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ജമ്മു കാശ്‌മീർ ഇന്ന് വിധിയെഴുതും

ജമ്മു കശ്മീരില്‍ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്. 24 മണ്ഡലങ്ങളിലെ 23.27 ലക്ഷം വോട്ടർമാർ ഇന്ന് വിധി എഴുതും.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, , കോണ്‍ഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികള്‍.

ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരട്ടമാണ് നടക്കുന്നത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബഹുതല സുരക്ഷ എല്ലായിടത്തും ഒരുക്കി. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m