മാർച്ച് ഫോർ ലൈഫിൽ പങ്കെടുത്ത് ആയിരങ്ങൾ..

എല്ലാ മനുഷ്യജീവന്റെയും സംരക്ഷണത്തിനായി – വിവേചനമില്ലാതെ” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരക്കണക്കിന് ആൾക്കാരാണ്
ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ മാർച്ച് ഫോർ ലൈഫിനായി ഒത്തുകൂടിയത്.
അമ്മമാർക്കുള്ള പിന്തുണയും പിഞ്ചു കുഞ്ഞുങ്ങളുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പദയാത്ര വൻ വിജയമായിരുന്നുവെന്നും ആയിരക്കണക്കിന് ജനങ്ങളാണ് ജീവൻ സംരക്ഷിക്കാൻ മുന്നോട്ടുവന്നതെന്നും സാഗ്രെബിലെ പരിപാടിയുടെ കോ-ഓർഡിനേറ്റർ ആൻഡ്രെജ കോട്‌നിക് പറഞ്ഞു.

“അമ്മയുടെ ശരീരത്തിൽ വളരുന്ന, ജീവന്റെ തുടിപ്പിനെ , സംരക്ഷിക്കുവാൻ വേണ്ടി ഞങ്ങൾ നടന്നു , പരിപാടിയിൽ ആവേശഭരിതയായി കോട്‌നിക് പറഞ്ഞു..
ജീവന്റെ പ്രാധാന്യം വിളിച്ചോതുന്ന ആറാമത്തെ ദേശീയ പദയാത്ര
യാത്രയായിരുന്നു കഴിഞ്ഞദിവസം ക്രൊയേഷ്യയിൽ നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group