കോട്ടപ്പുറം, അമരാവതി, ഗുംല, ഡാൽട്ടൻഗഞ്ച് രൂപതകളിലേക്ക് പുതിയ ബിഷപ്പുമാർ.

ബാംഗ്ലൂർ, കേരളത്തിലെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫാ.അംബ്രോസ് പുത്തൻവീട്ടിൽ (56) നിയമിതനായി.

മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ ബിഷപ്പായി പൂനാ രൂപതയിലെ വൈദികനായ ഫാ മാൽക്കം സെക്വീറയെ (62) നിയമിച്ചു.ജാർഖണ്ഡിലെ ഗുംല രൂപതയുടെ ബിഷപ്പായി ലിനസ് ഫാ പിംഗൽ എക്ക (61) നിയമിതനായി.
ഝാർഖണ്ഡിലെ ഡാൽട്ടൻഗഞ്ച് രൂപതയുടെ ബിഷപ്പായി റാഞ്ചി സഹായമെത്രാനും ഡാൽത്തൻഗഞ്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് തിയോഡോർ മസ്‌കരനാസ് എസ്.എഫ്.എക്‌സ്.നെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവ്വഹിച്ചു വരികയായിരുന്നു.

നിയുക്ത മെത്രാൻ റവ.ഡോ.അംബ്രോസ് ആലുവ കാർമൽഗിരി സെമിനാരി വൈസ് റെക്ടർ ,പ്രൊഫസർ, രൂപത ആലോചന സമിതി അംഗം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി,കുറ്റിക്കാട് സെൻറ് ആൻറണീസ് മൈനർ സെമിനാരി റെക്ടർ, മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ , ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കലിന്റെ സെക്രട്ടറി, മണലിക്കാട് നിത്യസഹായ മാതാ പള്ളി പ്രീസ്റ്റ്-ഇൻ-ചാർജ് , ചാത്തനാട് സെന്റ് വിൻസന്റ് ഫെറർ പള്ളി സബ്സ്റ്റിറ്റ്യൂട്ട് വികാരി, പറവൂർ ഡോൺബോസ്കോ പള്ളി സഹവികാരി , പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

ഓസ്ട്രിയയിലെ ഇൻസ്ബ്രുക്കിലെ ലിയോപോൾഡ് ഫ്രാൻസൻസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ലൈസൻഷ്യേറ്റും , മദ്രാസ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (മിസിയോളജി )ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group