അർജന്റീനയിലെ പുതിയ സ്റ്റേഡിയത്തിന് ഫ്രാൻസിസ് പാപ്പയുടെ പേര് നൽകും

അർജന്റീനയിൽ പുതിയതായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ പേര് നല്കും. ഇതിനായി സാൻ ലോറെൻസോ ഡി അൽമാഗ്രോ ക്ലബ്ബിന്റെ പ്രസിഡന്റ് മാർചെലോ മൊറെറ്റി ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുകയും അനുമതി വാങ്ങുകയും ചെയ്തു.

ക്ലബിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടൊപ്പം, മൊറെറ്റി വത്തിക്കാനിലെത്തുകയും വിവിധ ഉപഹാരങ്ങൾ നൽകി പാപ്പായെ ആദരിക്കുകയും ചെയ്തു. ക്ലബ് പ്രതിനിധികൾ നൽകിയ ഒരു ജേഴ്സിയിൽ ഒപ്പുവെച്ചു തിരികെ നൽകിയ പാപ്പ അതിലൂടെ തന്റെ സമ്മതമറിയിക്കുകയായിരുന്നു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group