ചരിത്രവും സാംസ്‌കാരിക വൈവിധ്യവും കണ്ടറിയാം; ഇന്ത്യ ടു നേപ്പാള്‍ ‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ്‌ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ഡല്‍ഹി: ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്‌ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ആരംഭിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ്‌ഓഫ് ചെയ്തു.

ഇന്ത്യൻ സംസ്കാരം നേരിട്ട് കണ്ടറിഞ്ഞ് മനസിലാക്കാൻ ആളുകള്‍ക്ക് അവസരം നല്‍കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. ഈ പ്രത്യേക ട്രെയിൻ അയോദ്ധ്യ, സീതാമർഹി, ജനക്പൂർ, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.

ഇന്ത്യയുടെയും നേപ്പാളിന്റെയും ഏറ്റവും മികച്ച സാംസ്കാരിക പൈതൃകം അനുഭവിക്കാൻ ഭാരത് ഗൗരവ് യാത്രയിലൂടെ സഞ്ചാരികള്‍ക്ക് കഴിയും. താമസത്തിനും യാത്രയ്‌ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും റെയില്‍വേ ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 നവംബറില്‍ കേന്ദ്ര സർക്കാരിന്റെ “ദേഖോ അപ്നാ ദേശ്” പദ്ധതിക്ക് കീഴിലാണ് “ഭാരത് ഗൗരവ് ട്രെയിനുകള്‍” ആരംഭിച്ചത്. ഈ ട്രെയിനുകള്‍ ഇന്ത്യയുടെ സമ്ബന്നമായ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടാനും ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് സുപ്രധാന ചരിത്ര സ്ഥലങ്ങള്‍ പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ്. 2022 ജനുവരിയിലാണ് ‘ഭാരത് ഗൗരവ്’ പദ്ധതിക്ക് കീഴിലുള്ള ആദ്യ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത്.

അവശ്യഘട്ടങ്ങളിലെ വൈദ്യസഹായം ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ഈ ട്രെയിനുകളില്‍ ലഭ്യമാണ്. സുഖപ്രദമായ ട്രെയിൻ യാത്രയ്‌ക്കും അനുബന്ധ ഓണ്‍ബോർഡ് സേവനങ്ങള്‍ക്കും പുറമേ, യാത്രകള്‍, ഓഫ് ബോർഡ് യാത്രകള്‍, ബസ് വഴിയുള്ള ഉല്ലാസയാത്രകള്‍, ഹോട്ടല്‍ താമസസൗകര്യങ്ങള്‍, ടൂർ ഗൈഡുകള്‍, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാർന്ന ടൂർ പാക്കേജുകളായി യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m