MLK ദിനത്തിൽ വംശീയതയ്ക്കെതിരെയുള്ള യുദ്ധം നവീകരിക്കാൻ ആഹ്വാനം

   വംശിയതക്കെതിരെയുള്ള നവമായ പോരാട്ടത്തിനു സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ആർലിങ്ടൺ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് . മാർട്ടിൻ ലൂഥർ കിംഗ് ദിനം ആചരിക്കുന്ന പശ്ചാത്തലത്തിലാണ് വംശീയതയെ തുരത്താൻ ഉള്ള യുദ്ധത്തിന് ബിഷപ്പ് ആഹ്വാനം ചെയ്തത് . മതഭ്രാന്തിനും വർഗീയതയ്ക്കും വിധേയരായിക്കഴിഞ്ഞിരുന്ന ഒരു സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന ദൈവികാന്തസ്സ് പ്രതിഫലിപ്പിക്കാനുതകുന്ന ശക്തമായ സാക്ഷ്യമാണ് ഡോക്ടർ കിംഗ് ലോകത്തിനു നൽകിയത് എന്ന് ജനുവരി 15ന് നടത്തിയ പ്രസ്താവനയിൽ ബർബിഡ്ജ് അറിയിച്ചു. വംശീയതയ്ക്കെതിരെ വിശ്വാസത്തിലും പ്രാർത്ഥനയിലും അധിഷ്ഠിതമായ ധീര സമരം നയിച്ച വ്യക്തിയാണ് ഡോക്ടർ കിംഗ്. പ്രതീക്ഷയും സ്നേഹവും തുളുമ്പിനിന്നിരുന്ന അദ്ദേഹത്തിന്റെ സന്ദേശങ്ങളിലൂടെ വെറുപ്പ് അസഹനീയമായ ഒന്നാണെന്ന് അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു.       എങ്കിൽ പോലും മതഭ്രാന്ത് ഇന്നും സജീവമാണെന്നും രാജ്യമെമ്പാടും എല്ലാ വിഭാഗങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് വർഗീയത സമൂഹത്തിൽ നിലനിൽക്കുന്നുവെന്നും ബിഷപ്പ് ദുഃഖത്തോടെ അനുസ്മരിച്ചു.      ഈ ആഴ്ച നടത്തപ്പെട്ട വെർജീനിയ ജനറൽ അസംബ്ലിയുടെയും പ്രധാന ചർച്ചാവിഷയം പൊതുവിപത്തായ വർഗീയത പരിഹരിക്കണം എന്നതായിരുന്നു.     നോർത്ത് കരോലീന, വെസ്റ്റ് വിർജിനിയ, മേരിലാൻഡ് ഉൾപ്പെടെ 30 സംസ്ഥാനങ്ങൾ വർഗീയത പൊതു പ്രതിസന്ധിയായി ഉയർത്തിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, പ്രാർത്ഥന, മറ്റു പ്രവർത്തനങ്ങൾ എന്നിവയിലൂടെ വർഗീയതക്കെതിരായുള്ള യുദ്ധം തുടരുമെന്നും ബിഷപ്പ് ബർബിഡ്ജ് കൂട്ടിച്ചേർത്തു. വർഗീയത തുടച്ചുനീക്കുന്നതിനായി ഒരു ഉപദേശക കൗൺസിൽ ഊർജിതമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group