മലിനീകരണം സംബന്ധിച്ച പരാതികൾ അറിയിക്കാൻ വാട്‌സ്ആപ്പ് നമ്പർ; സമ്മാനം നേടാനും അവസരം

മലിനീകരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി വാട്സ്‌ആപ്പ് നമ്ബർ നിലവില്‍ വന്നു. ‘സ്വച്ഛത ഹി സേവ’ സംസ്ഥാനതല ഉദ്ഘാടനത്തോട നുബന്ധിച്ച്‌ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ശുചിത്വ മിഷൻ ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവുസഹിതം അറിയിക്കു ന്നവർക്ക് സമ്മാനം നേടാനും അവസരമുണ്ട്. ഇത്തരത്തില്‍ മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവു സഹിതം 9446700800 എന്ന വാട്സ്‌ആപ്പ് നമ്ബറിലാണ് അറിയിക്കേണ്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന പരാതിയില്‍ നടപടി സ്വീകരിച്ച്‌ ഈടാക്കപ്പെടുന്ന പിഴ തുകയുടെ 25% പാരിതോഷികമായി ലഭ്യമാകും.

ഇത് കൂടാതെ മാലിന്യ നിർമ്മാർജ്ജനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ഈ വാട്സ്‌ആപ്പ് നമ്ബറിലൂടെ അറിയിക്കാൻ സാധിക്കും. തന്നിരിക്കുന്ന വാട്സ്‌ആപ്പ് നമ്ബറില്‍ ഭാഷ തെരഞ്ഞെടുത്തു മലിനീകരണം സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ലൊക്കേഷൻ വിശദാംശങ്ങള്‍ സഹിതം അറിയിക്കുകയാണ് ചെയ്യേണ്ടത്.

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്ബയിനിന്റെ ഭാഗമായുള്ള വാർ റൂം പോർട്ടലിലൂടെ ലഭിക്കുന്ന പരാതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ദൈനംദിന അവലോകന സംവിധാനം ഇതിനായി ഒരുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group