വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച്‌ കൊടുക്കണം’: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

മുംബൈ ഇ വൈ കമ്ബനി ജോലിക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.

വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച്‌ കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അന്ന സെബാസ്റ്റ്യന്റെ അമ്മ ഇ വൈ കമ്ബനിക്ക് അയച്ച കത്തു പുറത്ത് വന്നത്തോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചതോടെ അന്നയുടെ മരണം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വിവാദ പ്രസ്താവന. തമിഴ്നാട്ടിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന പരിപാടിയിലാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തെ കുറിച്ച്‌ മന്ത്രി പരാമര്‍ശിച്ചത്… വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച്‌ കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും അന്നയുടെ മരണം പരാമര്‍ശിച്ച്‌ മന്ത്രി പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തത്.

ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group