കാവൽ നിൽക്കുവാനുള്ള കർത്തവ്യമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്: ഫ്രാൻസിസ് പാപ്പാ

സൃഷ്ടിയിൽ മനുഷ്യന് ദൈവം നൽകിയിരിക്കുന്ന പ്രഥമ കർത്തവ്യം കാവൽ നിൽക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഒരു തീർത്ഥാടനം പോലെ – വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങൾ” എന്ന ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ ഈ കാര്യം പറഞ്ഞത്.

ഒസ്സെർവതോരെ റൊമാനോയുടെ ലേഖകനായ റോബെർത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്‌കോ പിത്തോണും തമ്മിൽ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവൽ നിന്നുകൊണ്ട്, ഓരോ വർഷവും അര ദശലക്ഷത്തിലധികം തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന സന്യാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ അഭിനന്ദനം അറിയിച്ചു. ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, സിറിയ, ലെബനൻ, ഈജിപ്ത്, സൈപ്രസ്, റോഡ്സ് എന്നിങ്ങനെ എട്ട് വ്യത്യസ്ത രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സന്യാസിമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ‘വിശുദ്ധ നാട്ടിലെ കാവൽ’ ചെയ്യുന്ന പ്രവർത്തനങ്ങൾ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. വ്യത്യസ്തമായ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും സമന്വയിപ്പിക്കാൻ ഇവർ ചെയ്യുന്ന നിരന്തരമായ പരിശ്രമങ്ങളെയും പാപ്പാ എടുത്തു പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m