ഇന്ന് ചിങ്ങം 1; സമൃദ്ധിയുടെ പുതുവര്‍ഷപ്പിറവി.

കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ചിങ്ങം ഒന്ന് കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നുണ്ട്

പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണോ എന്ന് സംശയിക്കുന്ന നാളുകളാണ് കഴിഞ്ഞുപോയത്. പ്രളയവും അതിന് പിന്നാലെ വന്ന കൊവിഡും ആ സംശയത്തെ കൂടുതൽ ബലപ്പെടുത്തി

എന്നാലും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും ഒരു ചിങ്ങപ്പുലരിയെ സ്വാഗതം ചെയ്യുകയാണ് ഇന്ന് ഓരോ മലയാളികളും..ഐശ്വര്യത്തെയും സമൃദ്ധിയുടെയും ഒരു വർഷം ഏവർക്കും ആശംസിക്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group