ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്.
സെപ്തംബർ ഒന്നിന് ധേക്നി ഗ്രാമത്തിൽ നടന്ന പരിപാടിക്കിടെ ഭഗത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധമെന്ന് ക്രിസ്ത്യൻ ആദിവാസി മഹാസഭയുടെ പ്രസിഡൻ്റ് അനിൽ കുമാർ കിസ്പോട്ട പറഞ്ഞു.
ജഷ്പൂരിൽ ക്രിസ്ത്യൻ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവർത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റേമുനി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കൂടാതെ യേശുക്രിസ്തുവിനെയും വിശ്വാസ പരിവര്‍ത്തനത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇവരുടെ പ്രസംഗ ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിന്നു. നടപടി ആവശ്യപ്പെട്ട് നിരവധി വ്യക്തികൾ പോലീസിനെ സമീപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group