പുതുപ്പള്ളിയിൽ പുതിയ ചരിത്രം രചിച്ച് ചാണ്ടി ഉമ്മൻ. എൽഡിഎഫിന് ചരിത്ര തോൽവി..

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ പുതിയ ചരിത്രം രചിച്ചപ്പോൾ തകർന്നടിഞ്ഞ് എൽഡിഎഫ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലീഡ് നേടിയ മണർകാട് പഞ്ചായത്തിലും തകർന്നടിഞ്ഞ് എൽ.ഡി.എഫ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലീഡെടുക്കാനായില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണർകാടിൽ 1213 വോട്ടിനാണ് ഉമ്മൻചാണ്ടി പിന്നിലായിരുന്നത്. ഇവിടെ മികച്ച പ്രകടനം എൽ.ഡി.എഫ് ഇത്തവണയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള സ്ഥലം കൂടിയാണിത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group