ലഹരി വിരുദ്ധ മുദ്രാവാക്യമത്സരം നടത്തി

കേരളത്തിൽ വർദ്ധിച്ചു വരുന്ന മദ്യലഹരി വ്യാപനത്തിനെതിരായി കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറൻസ് കമ്മീഷൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരം നടത്തി.

ലഹരി വിരുദ്ധ ആശയങ്ങൾ മറ്റുള്ളവരിൽ എത്തിക്കുവാനും ലഹരിക്കെതിരെ പോരാടുവാൻ തന്റെടം ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുവാനും യുവജന മനസ്സുകളിൽ ലഹരി വിരുദ്ധ ആശയങ്ങൾ എത്തിക്കുവാനും സെൻറ് ആൻസ് സ്കൂളിൽ വെച്ച് അതിരൂപതാ തലത്തിൽ നടന്ന ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു.

കുമരകം, കത്തീഡ്രൽ, കട്ടച്ചിറ എന്നി ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m