ക്രൈസ്തവ മേ​ല​ധ്യ​ക്ഷ​ന്മാ​രുമായി പ്രധാനമന്ത്രികൂടിക്കാഴ്ച നടത്തും..

ര​ണ്ടു ദി​വ​സ​ത്തെ കേരള സന്ദർശനത്തിനായി എത്തുന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​ന്മാ​രുമായി കൂടിക്കാഴ്ച നടത്തുമെന്ന്​ ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി രാ​ത്രി ത​ങ്ങു​ന്ന ഐ​ല​ൻ​ഡി​ലെ താ​ജ് മ​ല​ബാ​റി​ല്‍ വൈ​കി​ട്ട് ഏ​ഴി​നാ​ണ് കൂ​ടി​ക്കാ​ഴ്ച. എ​ട്ട് സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും ബി​ജെ​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കും.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ര്‍​ദി​​നാ​​​ള്‍ മാർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​​മി​​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, ല​​ത്തീ​​ൻ സ​​ഭ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് വ​​​രാ​​​പ്പു​​​ഴ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍, ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍​ത്തോ​​മ മാ​​​ത്യൂ​​​സ് തൃതീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്ക ബാ​​​വ, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ജോ​​​സ​​​ഫ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, കോ​​​ട്ട​​​യം ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ക​​​ല്‍​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ര്‍ ഔ​​​ഗി​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, ക്‌​​​നാ​​​നാ​​​യ സി​​​റി​​​യ​​​ന്‍ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോസ് എ​​​ന്നി​​​വ​​രാ​​ണ് പ്ര​​​ധാ​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group