അഭിഷേക നിറവ് വാർഷിക ബൈബിൾ കൺവെൻഷന് ആരംഭം

അതിരമ്പുഴ കാരിസ്‌ഭവൻ ധ്യാനകേന്ദ്രത്തിൽ അഭിഷേക നിറവ് വാർഷിക ബൈബിൾ കൺവെൻഷന് തുടക്കം.

വിജയപുരം രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അദ്ഭുതങ്ങൾ ദൈവമഹത്വത്തിനായി വെളിപ്പെടുത്തണമെന്നും ദൈവത്തിന്റെ പദ്ധതികളിൽ വിശ്വസിക്കുന്നവരാകണം നാമെന്നും അദ്ദേഹം പറഞ്ഞു.

കാരിസ്‌ഭവൻ സുപ്പീരിയർ ഫാ. കുര്യൻ കാരിക്കൽ, കാരിസ്‌ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യത്ത് എന്നിവർ വചന സന്ദേശം നൽകി.

വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പട്ടിത്താനം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ, ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരി സുപ്പീരിയറും റെക്ടറുമായ ഫാ. ജോസ് പറപ്പിള്ളിൽ, കാരിസ്‌ ഭവനിലെ സഹവൈദികർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇന്ന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചനസന്ദേശം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group