ബീജിംഗ്: ക്രൈസ്തവരെ പീഡിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി ക്രൈസ്തവ കൂട്ടായ്മകളിലോ, പ്രാർത്ഥന സമ്മേളനങ്ങളിലോ പങ്കെടുക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഭരണകൂടം.പ്രാർത്ഥനകളെയും കൂട്ടായ്മകളെയും നിയമവിരുദ്ധമായ മത പ്രവർത്തനങ്ങൾ എന്നാണ് അധികാരികൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ കൂട്ടായ്മകൾ പ്രസംഗങ്ങൾ, ഓഡിയോ സന്ദേശങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ തുടങ്ങിയവ നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഈ വിവരം അധികാരികളെ അറിയിക്കണമെന്നും അറിയിച്ചുകൊണ്ട്ചൈനയിലെ വിവിധ പ്രവിശ്യകളിൽ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group