യുദ്ധത്തിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ഫ്രാൻസിസ് മാർപാപ്പ

ആഗോള കത്തോലിക്ക സഭ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള ജപമാല പ്രാർത്ഥനയ്ക്കുള്ള പ്രത്യേക മാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബർ മാസത്തിൽ, യുദ്ധഭീകരതയാൽ കഷ്ടപ്പെടുന്ന ജനങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ.

ഇന്നലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ ജപമാല പ്രാർത്ഥനയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്കും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു.

യുദ്ധമെന്ന ഭ്രാന്തിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങുന്ന എല്ലാ ജനതകളെയും സമാധാനത്തിനായുള്ള മാനവികതയുടെ ആഗ്രഹത്തെയും പരിശുദ്ധ അമ്മയ്ക്ക് പാപ്പ സമർപ്പിച്ചു. യുദ്ധങ്ങളുടെയും സായുധസംഘർഷങ്ങളുടെയും ഇടയിൽ ജീവിക്കുന്ന ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ എന്നിവടങ്ങളെ പാപ്പ പ്രത്യേകം പരാമർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m