വിശ്വാസപ്രഘോഷണ റാലിയുമായി കാനഡയിലെ സീറോ മലബാര്‍ വിശ്വാസികള്‍

കാനഡക്ക് പരിശുദ്ധ മറിയത്തെ ആവശ്യമുണ്ട് എന്ന ആപ്തവാക്യവുമായി നയാഗ്ര ഫോള്‍സിലെ നാല് സ്ട്രീറ്റുകളില്‍ സീറോ മലബാര്‍ സമൂഹത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരസ്യ ജപമാല പ്രാര്‍ത്ഥന റാലി ശ്രദ്ധേയമാവുന്നു.

ക്രൈസ്തവരുടെ സംരക്ഷണത്തിനായി നടത്തപ്പെട്ട ജപമാല പ്രാര്‍ത്ഥനയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര് പങ്കുചേര്‍ന്നു.

ഔവര്‍ ലേഡി ഓഫ് ദൈവാലയത്തില്‍ ആരംഭിച്ച പ്രാര്‍ത്ഥന റാലി പിന്നീട് നാല് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പിരിഞ്ഞ് പ്രാര്‍ത്ഥനകള്‍ നടത്തി. ദൈവവചന ബാനറുകളും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങളും രൂപങ്ങളും പിടിച്ച് വിശ്വാസികള്‍ തങ്ങളുടെ രാജ്യത്തിനും ലോകത്തിനും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിനും വേണ്ടിയുള്ള ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയത് വേറിട്ട മനോഹര കാഴ്ചയായിരുന്നു.
നടപ്പാതകളില്‍ മുട്ടുകുത്തിയും മഴയെ വകവെക്കാതെയും ജപമാല മുറുകെ പിടിച്ച് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group