ചിലിയിലെ ചരിത്ര പ്രസിദ്ധമായ ദൈവാലയവും കോൺവെന്റും കത്തിനശിച്ചു

ചിലിയിലെ ഇക്വിക്ക് നഗരത്തിലെ സെൻ്റ് ആൻ്റണീസ് ഓഫ് പാദുവ ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു.

1994-ൽ ഈ ദൈവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നു.

“ഞങ്ങൾ വളരെ വേദനാജനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. നമ്മുടെ പൈതൃകത്തിൻ്റെ ഭാഗമായിരുന്ന പാദുവയിലെ സെന്റ് ആൻ്റണീസ് ഇടവക ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു“ – ഇക്വിക് ബിഷപ്പ് ഇസ്റോ കോവിലി, രൂപത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ചിലിയൻ മാധ്യമമായ കോ-ഓപ്പറേറ്റിവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തീപിടുത്തത്തിൽ സമീപത്തെ മൂന്നു വീടുകളിലും ഒരു വർക്ക്ഷോപ്പിലുമുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group