ക്രൈസ്തവർ മിഷനറിമാരാണ്: ഫ്രാൻസിസ് പാപ്പാ

ക്രൈസ്തവർ ജീവിതത്തിൽ സ്വീകരിച്ചിരിക്കുന്ന പ്രേഷിത ദൗത്യം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ.

പ്രേഷിതപ്രവർത്തനമെന്നാൽ, നമ്മെ സ്നേഹിക്കുകയും, അവിടുത്തെ സന്തോഷത്തിൽ നമ്മെ പങ്കാളികളാക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കർത്താവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എല്ലാവരെയും ക്ഷണിക്കുക എന്നതാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

ലോകത്തിന്റെ വിവിധ മേഖലകളിൽ പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ട്, ക്രിസ്തുവിന്റെ സുവിശേഷത്തിനു വെളിച്ചം നൽകുന്ന മിഷനറിമാരായ ആളുകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. പ്രാർത്ഥനയ്‌ക്കൊപ്പം, അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m