ആകാംഷ നിറഞ്ഞ കൂടിക്കാഴ്ചക്ക് വേദിയായി വത്തിക്കാൻ

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെ ലൈബ്രറിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത് . 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് വത്തിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല,.
“ലെബനൻ, സിറിയ, എത്യോപ്യയിലെ ടൈഗ്രേ മേഖല, വെനിസ്വേല എന്നിവിടങ്ങളിലെ മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്തതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
യുഎസ് സെക്രട്ടറിയുമായി നടന്ന പാപ്പയുടെ
കൂടിക്കാഴ്ചയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആകാംഷയിലാണ് ആഗോള സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group