പാവപ്പെട്ടവരെയും മുറിവേറ്റവരെയും അവഗണിക്കരുത് : ഫ്രാൻസിസ് മാർപാപ്പാ

സമൂഹത്തിൽ പാവപ്പെട്ടവരും മുറിവേറ്റവരുമായ മനുഷ്യരെ അവഗണിക്കരുതെന്നും, വിഭജനങ്ങൾ ഒഴിവാക്കി, കെട്ടുറപ്പുള്ള ഒരു സമൂഹം പണിതുയർത്തണമെന്നും ഫ്രാൻസിസ് മാർപാപ്പാ.

റോം രൂപതയുടെ കീഴിൽ “മുറിവേറ്റതിനെ തുന്നിപ്പിടിപ്പിക്കുക, അസമത്വങ്ങൾക്കുമപ്പുറം” എന്ന പേരിൽ, ജോൺ ലാറ്ററൻ ബസലിക്കയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിലാണ് പാവപ്പെട്ടവരുടെയും ദരിദ്രരുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി സഭയും സമൂഹവും മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തത്‌.

പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും സമീപസ്ഥരായിരിക്കുക എന്നത് സഭയുടെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m