മേഘാലയ ജെസ്യൂട്ട് മിഷൻ ഹോമിന് നേരെ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ മേഘാലയിൽ പ്രവർത്തിക്കുന്ന ജെസ്യൂട്ട് മിഷൻ ഹൗസിൽൽ നടന്ന ആക്രമണത്തിൽ ഒരു കുടിയേറ്റ തൊഴിലാളി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ പ്രവർത്തിക്കുന്ന സെന്റ് സേവ്യർസ് മിഷൻ ഹോമിൽ ഉറങ്ങി കിടന്ന കുടിയേറ്റ തൊഴിലാളികൾക്ക് നേരെയാണ് ആക്രമം ഉണ്ടായത് ആക്രമണവുമായി ബന്ധപ്പെട്ട 5 പേരെ പോലീസ് അറസ്റ്റു ചെയ്തു. കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണം വർധിച്ചു വരികയാണെന്നും എന്തുകൊണ്ടാണ് ഇത്തരം രക്ത രൂക്ഷിതമായ അതിക്രമങ്ങൾ നടത്തുന്നത് എന്ന വ്യക്തമല്ലെന്നും ഡയറക്ടർ ഫാദർ പോൾ കോയൽ ഹോ പറഞ്ഞു. ഫെബ്രുവരി 19 ന് അയൽ സംസ്ഥാനമായ ആസാം സംസ്ഥാനത്തുനിന്ന് ഏഴ് തൊഴിലാളികൾ മിഷനിൽ പ്രവർത്തിക്കാൻ ആവശ്യമായ അനുമതിയോടെ വന്നതാണെന്നും ഉറങ്ങാൻ കിടന്ന അവർക്കെതിരെ ആക്രമികൾ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നും ഫാദർ പറഞ്ഞു. ആക്രമണത്തിൽ എല്ലാവർക്കും ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിൽ കൊണ്ടുപോകും വഴി ഒരാൾ മരണപ്പെടുകയും ചെയ്തു. ജെസ്യൂട്ട് മിഷൻ ശത്രുക്കൾ ആരുമില്ലെന്നും ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ജനങ്ങൾ സന്തുഷ്ടരാ യിരുന്നു വെന്നും പിന്നെ എങ്ങനെയാണ് ഇ ത്തരമൊരു ആക്രമണം നടന്നത് വിശദീകരിക്കാൻ പ്രയാസമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആസാമിൽ നിന്നുള്ള ആളുകളുടെ വരവ് സംസ്ഥാനത്തെ പ്രാദേശിക ഗോത്ര ജനത എതിർക്കുന്നതിന്ന് വംശീയ അതിക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്‌പെക്ടർ ജനറൽ ഇയാൻഗ്രായ പറഞ്ഞു.ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റി ലായവർ കെ എസ് യു (ഘ്രാസി സ്റ്റുഡന്റസ് യൂണിയൻ) അംഗങ്ങളാണെന്നും ആക്രമണത്തിന്റെ പിന്നിലെ ലക്‌ഷ്യം ഇതുവരെയും അറിയാൻ സാധിച്ചിട്ടില്ലെന്നും ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. പ്രദേശത്തു സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടം സർക്കാരും കൂടുതൽ നടപടി സ്ഥികരിക്കണമെന്ന് ഷില്ലോങ്ങിലെ ആർച്ച് ബിഷപ്പ് വിക്ടർ ലിണ്ട്ഡെ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group