കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) ഗുണനിലവാരപ രിശോധനയില്‍ വിപണിയില്‍ ലഭ്യമായ 49 മരുന്നുകള്‍ പരാജയപ്പെട്ടു.
പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ, അസിഡിറ്റി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാന്റോപ്രസോള്‍, പനിക്ക് കഴിക്കുന്ന പാരസെറ്റമോള്‍ തുടങ്ങിയവ പരാജയപ്പെട്ട മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
ഡ്രഗ് റെഗുലേറ്ററിന്റെ പതിവ് പരിശോധനയുടെ ഭാഗമായാണ് മരുന്നുകള്‍ പരിശോധിച്ചത്. എല്ലാ മാസവും നിലവാരമില്ലാത്ത (എൻഎസ്ക്യു) മരുന്നുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കാറുണ്ട്. ഓരോ മാസവും മൂവായിരത്തോളം സാമ്ബിളുകള്‍ പരിശോധിക്കാറുണ്ടെന്നും 40 മുതല്‍ 50 വരെ സാമ്ബിളുകള്‍ പരാജയപ്പെടുമെന്നും ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ ഡോ.രാജീവ് സിങ് രഘുവംശി പറഞ്ഞു. ഈ മരുന്നുകള്‍ ചില ഗുണനിലവാര പാരാമീറ്ററുകളില്‍ പരാജയപ്പെട്ടു. കൂട്ടത്തില്‍ നാല് വ്യാജ മരുന്നുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഡിഎസ്സിഒയുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഈ മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ കമ്ബനികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group