വര്‍ക്കല സ്വദേശികള്‍ ഉള്‍പ്പെടെ 10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ കസ്റ്റഡിയില്‍,.

വര്‍ക്കല സ്വദേശികള്‍ ഉള്‍പ്പെടെ 10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ കസ്റ്റഡിയില്‍,.അജ്മാനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 മത്സ്യത്തൊഴി ലാളികളെയാണ് അതിര്‍ത്തി ലംഘനം നടത്തി എന്ന പേരില്‍ ഇറാൻ കസ്റ്റഡിയില്‍ എടുത്തത്.

വര്‍ക്കല , പരവൂര്‍ , തമിഴ്നാട് സ്വദേശികളായ 10 പേരും ഒരു അജ്മാൻ സ്വദേശിയുമാണ് പിടിയിലായത്.

വര്‍ക്കല അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോര്‍ജ് (54) മാമ്പള്ളി സ്വദേശി ആരോഗ്യരാജ് (43 ) മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസണ്‍ പൗലോസ് (48) കായിക്കര കുളങ്ങര പടിഞ്ഞാറ്റൻ സ്റ്റാലിൻ വാഷിംഗ്ടണ്‍ (44) പുതുമണല്‍ പുരയിടത്തില്‍ സിക്സണ്‍ എല്‍ (46) തുടങ്ങിയ വര്‍ക്കല സ്വദേശികളുള്‍പ്പെടെയാണ് ഇറാൻ പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

കഴിഞ്ഞ 18 ന് വൈകുന്നേരം ആണ് അജ്മാനില്‍ നിന്നും ഇവര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. വള്ളം ഉടമയായ അജ്മല്‍ സ്വദേശിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group