മു​ന​മ്പം: ഇ​ര​ക​ളും പ​റ​യും രാ​ഷ്‌​ട്രീ​യം

മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്രമേ​യം പാ​സാ​ക്കു​മ്പോൾ, ഇ​ര​ക​ൾ​ക്കും അവ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി വ​രും.

എ​ൽ​ഡി​എ​ഫാ​ണോ യു​ഡി​എ​ഫാ​ണോ ബിജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ഒ​ളി​സേ​വ നടത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​ക ളും. അ​തേ​സ​മ​യം, വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മുന​മ്പം ഇ​ര​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യു​മൊ​ക്കെ പി​ന്നി​ൽ​നി​ന്നു കുത്തി​യ ര​ണ്ടു മു​ന്ന​ണി​ക​ളും ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്.

മു​ന​മ്പത്തു വ​ന്ന് നീ​തി ന​ട​പ്പാ​ക്കു​മെ​ന്നു പറഞ്ഞ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വഖഫി​ൽ തൊ​ട​രു​തെ​ന്നു പ​റ​ഞ്ഞ് പ്ര​മേ​യം പാ​സാ​ക്കി. ജ​ന​കീ​യ​സ​മ​ര​മൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ്. എ​ങ്കി​ൽ ന​മു​ക്കി​നി രാ​ഷ്‌​ട്രീ​യം പ​റ​യാം; മുനമ്പത്തെ 600 കു​ടും​ബ​ങ്ങ​ളു​ടെ നി​യ​മാ​നു​സൃ​ത സ്വ​ത്ത്, പ്രാ​കൃ​ത നി​യ​മ​ങ്ങ​ൾ​കൊ​ണ്ടും കം​ഗാ​രു കോ​ട​തി​ക​ൾ​കൊ​ണ്ടും ക​വ​ർ​ന്നെ​ടു​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നെ​റി​കേ​ടി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ സ​മ​യ​മാ​യി.

മു​ന​മ്പത്തെ ക​ണ്ണീ​ർ ഏ​താ​നും കൂ​ടും​ബ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, ഈ ​രാ​ജ്യ​ത്തു പ​ല​യി​ട​ത്തും സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞ ദു​ര​ന്ത​ത്തി​ന്‍റെ മ​ല​യാ​ള പാ​ഠ​മാ​ണ്. മു​ന​മ്പത്തെ​ മ​നു​ഷ്യ​ർ തനിച്ചാകില്ല. ഈ ​രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ൽ നരസിം​ഹ​റാ​വു​വി​ന്‍റെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കെ​ട്ടി​വ​ച്ച ശാ​പ​മാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം. ഇ​തി​ന്‍റെ 40-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം, ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക‌്ടി​നെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം.

ഇ​ട​പെ​ടാ​ൻ ഹൈ​ക്കോ​ട​തി​ക്കു​പോ​ലും പ​രി​മി​ത​മാ​യ അ​ധി​കാ​ര​മേ​യു​ള്ളൂ. വ​ഖ​ഫ് ബോ​ർ​ഡി​നെ​തി​രേ പ​രാ​തി​യു​ള്ള​വ​ർ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളെ സ​മീ​പി​ച്ചു​കൊ​ള്ള​ണം. ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും​മേ​ൽ ഒ​രു സ​ർ​ക്കാ​ർ ന​ട​ത്തി​യ പി​ൻ​വാ​തി​ൽ നി​യ​മം! കോ​ൺ​ഗ്ര​സ് വി​ത​ച്ചു, വ​ഖ​ഫ് കൊ​യ്തു. കൊച്ചി മു​ന​മ്പം വേ​ളാ​ങ്ക​ണ്ണി ക​ട​പ്പു​റ​ത്തെ മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ എ​ല്ലാ രേ​ഖ​ക​ളു​മു​ള്ള ഭൂ​മി 2019ൽ ​വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​സ്തി പ​ട്ടി​ക​യി​ൽ ഒ​രു​ളു​പ്പു​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്തി.

കേ​സാ​യ​പ്പോ​ൾ, കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്, കു​ടും​ബ​ങ്ങ​ൾ​ക്കു പോ​ക്കു​വ​ര​വ് ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചു. പ​ക്ഷേ, ഇ​തി​നെ​തി​രേ കേ​ര​ള വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി ന​ൽ​കി​യ അ​പ്പീ​ലി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ചു. 95ലെ ​ക​രി​നി​യ​മം വാ​ളാ​യി മാ​റി. സ്ഥ​ല​ത്തി​ന്‍റെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്നു കാ​ണി​ച്ച് വ​ഖ​ഫ് ബോ​ർ​ഡ് 2022 ജ​നു​വ​രി 13ന് ​റ​വ​ന്യു​വ​കു​പ്പി​നു നോ​ട്ടീ​സ് കൊ​ടു​ക്കു​ക​യും ചെ​യ്തു.

വ​ഖ​ഫ് നി​യ​മ​മെ​ന്ന വേ​താ​ള​ത്തെ തോ​ളി​ലി​ട്ടു താ​ലോ​ലി​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ന​ന്പം​കാ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ കെ​ട്ടു​ക​ഥ​ക​ൾ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ​യൊ​രൊ​റ്റ കാ​ര്യ​ത്തി​ൽ മാ​ത്രം കോ​ൺ​ഗ്ര​സി​നോ​ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​ർ​പ്പി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി.

ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, വി​ശ്വാ​സ​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം, ഫെ​ഡ​റ​ലി​സം, മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം, പൗ​രാ​വ​കാ​ശം എ​ന്നി​വ​യി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്‌​ച​യും സാ​ധ്യ​മ​ല്ലെ​ന്നാ​ണ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

കാ​ശു​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യു​ടെ അ​വ​കാ​ശം ഉ​ട​മ​ക​ളി​ൽ​നി​ന്നു പി​ടി​ച്ചു​പ​റി​ക്കു​ന്ന​വ​രു​ടെ മൗ​ലി​കാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ക്കു​ന്ന ഈ ​നി​യ​മ​സ​ഭ​യി​ൽ മുനമ്പത്തെ മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി ശ​ബ‌്ദി​ക്കാ​ൻ ഒ​രാ​ളു​പോ​ലും…! ഭേ​ദ​ഗ​തി വ​ഖ​ഫ് ബോ​ർ​ഡി​നെ​യും ട്രൈ​ബ്യൂ​ണ​ലു​ക​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​മ​ത്രേ. അ​റ​ബി​ക്ക​ട​ലും അ​വ​കാ​ശ​പ്പെ​ടാ​ൻ മ​ടി​ക്കാ​ത്ത​വ​രു​ടെ അ​വ​കാ​ശം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യ​ല്ല, ഇ​ല്ലാ​താ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

വ​ഖ​ഫ് ബോ​ർ​ഡി​ൽ ഇ​ത​ര​മ​ത​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​രു​ന്ന​തു​മു​ൾ​പ്പെ​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി​യി​ൽ ഉ​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, അ​തൊ​ന്നും വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ കൊ​ള്ള​സാ​ധ്യ​ത​യേ​ക്കാ​ളും മ​നു​ഷ്യ​വി​രു​ദ്ധ​ത​യേ​ക്കാ​ളും വ​ലു​ത​ല്ല. മുനമ്പത്തെ വീ​ടു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ത്തി​നും മു​ക​ളി​ൽ ച​വി​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ന്ന വ​ഖ​ഫ് ഭൂ​ത​ത്തി​ന്‍റെ കാ​ലെ​ടു​ത്തു മാ​റ്റാ​ൻ പ​റ​യാ​ത്ത​വ​രാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

വ​ഖ​ഫ് ബോ​ർ​ഡ് മു​ന​മ്പത്തെ ജ​ന​ങ്ങ​ളോ​ടു ചെ​യ്ത ക്രൂ​ര​ത​യെ എ​തി​ർ​ത്താ​ൽ മു​സ്‌​ലിം​ക​ളെ​ല്ലാം എ​തി​രാ​കു​മെ​ന്നു ക​രു​തു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​ർ ആ ​സ​മു​ദാ​യ​ത്തെ വി​ല കു​റ​ച്ചു കാ​ണു​ക​യാ​ണ്. ഇ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ സ്വ​ത്തു ത​ട്ടി​യെ​ടു​ക്കാ​ൻ മ​റ്റു മ​ത​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ​ക്കും അ​വ​കാ​ശം കൊ​ടു​ത്താ​ൽ എ​ന്താ​കും സ്ഥി​തി?

വ​ഖ​ഫ് നി​യ​മ​ത്തി​ലെ അ​ന്യാ​യ​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (കെ​സി​ബി​സി) ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ന​മ്പത്തു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തൊ​രി​ട​ത്തും ഈ ​ദു​ർ​വി​ധി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ ​ക​ത്ത്. മു​ന​മ്പത്തു​നി​ന്ന് ആ​രെ​യും ഒ​ഴി​പ്പി​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഒ​ഴി​പ്പി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, അ​വ​രു​ടെ സ്വ​ന്തം ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ​ക​ൾ​ക്കു​മേ​ൽ കൈ​വ​യ്ക്കാ​ൻ ഒ​രു വ​ഖ​ഫി​നെ​യും അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യാ​ണു വേ​ണ്ട​ത്. കാ​ശു​കൊ​ടു​ത്തു കി​ട​പ്പാ​ടം വാ​ങ്ങി​ച്ചി​ട്ട് വ​ഖ​ഫി​ന്‍റെ ദ​യാ​ദാ​ക്ഷി​ണ്യ​മോ? കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദം ഇ​ഴ​ഞ്ഞു​ക​യ​റി​യ കാ​ല​ത്ത് ക​ണ്ണും പൂ​ട്ടി​യി​രു​ന്ന​വ​ർ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ചു പി​ന്നീ​ടു പു​സ്ത​ക​മെ​ഴു​തു​ന്ന​തു​പോ​ലെ​യ​ല്ല നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​തം.

വ​ഖ​ഫ് പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ പെ​രു​വ​ഴി​യാ​ക്കു​ന്ന​തി​നു കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ നാ​ളെ കു​റ്റ​ബോ​ധം തീ​ർ​ക്കാ​ൻ പു​സ്ത​ക​മെ​ഴു​തി​യേ​ക്കാം. അ​തു നി​ങ്ങ​ളു​ടെ കാ​ര്യം. മു​ന​മ്പത്തു​കാ​ർ​ക്ക് ഒ​രു പു​സ്ത​ക​മേ​യു​ള്ളൂ. അ​ത​വ​രു​ടെ കി​ട​പ്പാ​ട​ത്തി​ന്‍റെ ആ​ധാ​ര​മാ​ണ്; ഒ​രു വ​ഖ​ഫി​നും അ​തു കൊ​ടു​ക്കി​ല്ല. ശ​രി​യ​ത്ത് വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന വ​ഖ​ഫ് നി​യ​മം നെ​ഞ്ചോ​ടു ചേ​ർ​ത്തു​വ​ച്ചു​കൊ​ണ്ട് അ​തി​ന്‍റെ ഇ​ര​ക​ളെ ര​ക്ഷി​ക്കാ​മെ​ന്നു വ്യാ​മോ​ഹി​പ്പി​ക്കു​ന്ന ച​തി കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു.

മു​ന​മ്പത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്രമേ​യം പാ​സാ​ക്കു​മ്പോൾ, ഇ​ര​ക​ൾ​ക്കും അവ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. തീ​വ്ര​വാ​ദം അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടു​കേ​സി​നു മു​മ്പും അ​തി​നു​ശേ​ഷ​വും എ​ന്ന​തു​പോ​ലെ കേ​ര​ള രാ​ഷ്‌​ട്രീ​യം മു​ന​മ്പത്തി​നു മു​മ്പും അ​തി​നു​ശേ​ഷ​വും എ​ന്നു രേ​ഖ​പ്പെ​ടു​ത്തും. ഭീ​ഷ​ണി​യ​ല്ല, ഇ​ര​ക​ളു​ടെ അ​തി​ജീ​വ​ന രാ​ഷ്‌​ട്രീ​യം.

കടപ്പാട് : ദീപിക എഡിറ്റോറിയൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group