കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്.
അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന കേരളത്തില്‍ കാടും പുഴകളും നദികളും സമ്ബന്നമാണ്.
1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരില്‍ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണില്‍ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.
സർവകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. എല്ലാത്തിനും ഉപരി ഭാരതത്തിലാകമാനം നില നിന്നിരുന്ന ജാതീയവും, വംശീയവുമായ എല്ലാ ഉച്ച നീചത്വങ്ങള്‍ക്കും അപ്പുറം എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം സാദ്ധ്യമായിരുന്നു.
കേരളം എന്ന പേര് ലഭിച്ചതിന് പിന്നില്‍ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതിന് പിന്നിലുമുണ്ട് ഒരു കഥ. തിരുവിതാംകൂർ രാജ്യത്തെ ഭാരത രാഷ്ട്രത്തില്‍ ലയിപ്പിക്കുന്നതിനായി ഭാരതത്തിന്റെ പ്രതിനിധികളും ചിത്തിര തിരുനാള്‍ ബാലരാമവർമ്മ മഹാരാജാവും തമ്മില്‍ ചർച്ചകള്‍ നടക്കുമ്ബോള്‍ അദ്ദേഹം പറഞ്ഞത് ‘ഈ ഭൂമി എന്റേതല്ല. ഇത് ശ്രീ പത്മനാഭ സ്വാമിയുടേതാണ്. ഞാൻ ഇതിന്റെ ഒരു കാവല്ക്കാരൻ മാത്രമാണ്. സാക്ഷാല്‍ അനന്തപത്മനാഭൻ എന്നോട് പറയുകയാണെങ്കില്‍ തീർച്ചയായും ഞാൻ അനുസരിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഭാരതത്തിന്റെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ നിന്നും വിട്ടുനില്‍ക്കുവാനുള്ള രാജാവിന്റെ ഒരു തന്ത്രം മാത്രമാണ് എന്നാണ് കരുതിയത്. പക്ഷേ തിരുവിതാംകൂർ അധികാരികള്‍ 1750 ജനുവരി 20 ന് അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന അനിഴം തിരുനാള്‍ മാർത്താണ്ഡ വർമ്മ മഹാരാജാവ് ശ്രീ പത്മനാഭ സ്വാമിക്ക് വേണ്ടി ഒപ്പുവെച്ച, പരവൂർ മുതല്‍ കന്യാകുമാരി വരേയുള്ള മുഴുവൻ തിരുവിതാംകൂർ രാജ്യവും ശ്രീ പത്മനാഭ സ്വാമിയുടേതാണെന്നുള്ള പ്രമാണപത്രം കാണിക്കുക ഉണ്ടായി. ഇതിനാലാണ് ഇന്നത്തെ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. സ്ത്രീകള്‍ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും വസ്ത്രവും ധരിക്കുന്നു. അഞ്ചു ജില്ലകള്‍ മാത്രമായാണ് കേരളസംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്.
ഏവർക്കും കേരളപ്പിറവി ആശംസകള്‍…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m