കുട്ടികളും സൈനികരും സാധാരണ പൗരന്മാരുമുൾപ്പടെ തടവിലാക്കപ്പെട്ടിരിക്കുന്ന ഉക്രൈൻകാരുടെ മോചനത്തിനായുള്ള ശ്രമങ്ങളുടെ ഫലങ്ങൾ തൃപ്തികരമല്ലെങ്കിലും പരിശുദ്ധസിംഹാസനം മാനവികയത്നം തുടരുമെന്ന് ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ വെളിപ്പെടുത്തി.
കാനഡയിലെ മോൺട്രിയലിൽ, ഉക്രൈയിൻ സമാധാന നയതന്ത്രസംരംഭ മന്ത്രിതല യോഗത്തിൽ സംസാരിക്കവെയാണ് നാടുകളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാന കാര്യലയത്തിന്റെ കാര്യദർശിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാകയാലായിരിക്കും പ്രതീക്ഷിച്ച ഫലങ്ങൾ ഉളവാകാത്തതെന്ന് ആർച്ച്ബിഷപ്പ് ഗല്ലഗെർ അഭിപ്രായപ്പെട്ടു. തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും മോചനമെന്ന ഉക്രൈയിൻ അധികാരികളുടെ ആവശ്യത്തിന് റഷ്യയുടെ അധിനിവേശം മുതൽ പരിശുദ്ധസിംഹാസാനം ഊന്നൽ നല്കുന്നത് എന്ന് അദ്ദേഹം എടുത്തുകാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group