നെസ്ലെ, പെപ്സികോ, യൂണിലിവര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍; റിപ്പോര്‍ട്ട് പുറത്ത്

ന്യൂ ഡല്‍ഹി: പ്രമുഖ അന്താരാഷ്ട്ര ഫുഡ് പ്രൊഡക്‌ട് കമ്ബനികളായ നെസ്ല,പെപ്‌സികോ,യൂണിലിവർ എന്നിവയുള്‍പ്പെടെയുള്ള കമ്ബനികള്‍ ഇന്ത്യയിലും മറ്റ് വികസ്വര,ദരിദ്രരാജ്യങ്ങളിലും വില്‍ക്കുന്നത് നിലവാരമില്ലാത്ത ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്.

അമേരിക്ക,റഷ്യ പോലെയുള്ള വികസിത രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നത്തിന്റെ നിലവാരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കമ്ബനി പാലിക്കാൻ തയ്യാറാവുന്നില്ല.

അക്‌സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗുണനിലവാരം സംബന്ധിച്ച റേറ്റിംഗില്‍ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചില്‍ 3.5 ആണ്. എന്നാല്‍ ഇന്ത്യയില്‍ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 2.3 ആണെന്നും റിപ്പോർട്ടില്‍ പറയുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 30 കമ്ബനികള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും വികസിപ്പിച്ച സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തില്‍ കുറഞ്ഞ സ്‌കോർ ലഭിച്ചതായി സൂചിക കണ്ടെത്തി.

കിറ്റ്കാറ്റ് പോലുള്ള നെസ്ലെ ഉല്‍പന്നങ്ങളും കാഡ്ബറിയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കുമ്ബോഴായാണ് ഇന്ത്യയില്‍ ഇത് സംഭവിക്കുന്നത്. രാജ്യങ്ങള്‍ക്കനുസരിച്ച്‌ ഇത് പോലുള്ള ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും കൊക്കോയുടെയും നിലവാരത്തില്‍ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.രാജ്യങ്ങളില്‍ ഇവർ വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m