പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ കരുണയുള്ള ദൈവത്തിന്റെയും, പരിശുദ്ധ അമ്മയുടെയും മാതൃകയാണ് പിന്തുടരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ.
നോത്ര് ദാം ദേ സാൻസ്അബ്രി (ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം), അമീ ദ് ഗബ്രിയേൽ റൊസ്സേ (ഗബ്രിയേൽ റൊസ്സേയുടെ സുഹൃത്തുക്കളുടെ സംഘടന) എന്നീ സംഘടനകളിലെ അംഗങ്ങൾക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സംഘടനാംഗങ്ങൾ ചെയ്യുന്ന സേവനങ്ങളെ പാപ്പാ അഭിനന്ദിച്ചത്.
തന്റെ പുത്രന്റെ വേദനകളിൽ ചേർന്ന് നിന്നിരുന്ന പരിശുദ്ധ അമ്മ, ക്രിസ്തുവിനെയെന്ന പോലെ, ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനം വഴി, മനുഷ്യരുടെ അന്തസ്സും പ്രത്യാശയും തിരികെ നൽകുന്ന സേവനം തുടരാനും പാപ്പാ ആവശ്യപ്പെട്ടു.
പാവപ്പെട്ടവരും ആരുമില്ലാത്തവരുമായ മനുഷ്യരുടെ ദുരിതങ്ങൾക്ക് മുന്നിൽ, അവരോടുള്ള ശക്തമായ സഹാനുഭൂതിയാലാണ് ഗബ്രിയേൽ റൊസ്സേ, ഭവനരഹിതർക്കായുള്ള നോത്ര് ദാം ഭവനം സ്ഥാപിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. പാവപ്പെട്ടവർക്ക് ദൈവത്തിന്റെ ആർദ്രതയുടെയും കരുണയുടെയും സാക്ഷ്യമേകുന്നവരാണ് നിങ്ങളെന്ന് രണ്ട് സംഘടനകളുടെയും അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരോടുള്ള സാമീപ്യവും, സഹാനുഭൂതിയും, ആർദ്രതയും ദൈവത്തിന്റെ ഭാവങ്ങളാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group