മാഫിയ സംഘങ്ങൾക്കെതിരെ പോരാടുന്ന ആർച്ച് ബിഷപ്പ് കർദിനാൾ പദവിയിലേക്ക്

ഇറ്റലിയിലെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ തന്റെ ശക്തമായ നിലപാടിന് വർഷങ്ങളോളം പ്രധാന വാർത്തകളിൽ ഇടം നേടിയ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ കർദിനാൾ പദവിയിലേക്ക്. അടുത്ത മാസം അഭിഷിക്തരാകുന്ന കർദിനാൾ സംഘത്തിൽ ഏറ്റവും പുതിയതായി പേര് ചേർത്തിരിക്കുന്നത് നേപ്പിൾസിലെ ആർച്ച് ബിഷപ്പായി സേവനം ചെയ്യുന്ന ഇദ്ദേഹത്തെയാണ്.

മയക്കുമരുന്നിന് അടിമകളായവരോടും ദരിദ്രരോടും അടുപ്പമുള്ള ‘തെരുവിലെ പുരോഹിതൻ’ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തെ ഡിസംബർ 7 ന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ കർദിനാളായി അഭിഷേകം ചെയ്യും. 61 കാരനായ ആർച്ച് ബിഷപ്പിനെ ഈ മാസം ആദ്യമാണ് ഫ്രാൻസിസ് മാർപാപ്പ കാർദിനാളായി പ്രഖ്യാപിച്ചത്.

ഇപ്പോൾ അദ്ദേഹം നേപ്പിൾസ് അതിരൂപതയിലെ 1.4 ദശലക്ഷത്തിലധികം കത്തോലിക്കരെ നയിക്കുന്നു. 2021 ഫെബ്രുവരിയിൽ അവിടെ നിയമിതനായതിനു ശേഷം അദ്ദേഹം, മേഖലയിലെ ഏറ്റവും പ്രമുഖമായ സംഘടിത ക്രൈം ഗ്രൂപ്പായ കമോറയ്ക്കെതിരെ പ്രതികരിച്ചുതുടങ്ങി. 2021 ഒക്ടോബറിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, സംഘടിത ക്രൈം ഗ്രൂപ്പുകളിലെ അംഗങ്ങളോട് ‘പരിവർത്തനം’ ചെയ്യാനുള്ള അഭ്യർത്ഥനയോടെ ബറ്റാഗ്ലിയ നേപ്പിൾസിലെ മാരകമായ അക്രമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group