വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളാശംസകൾ…

“ഇന്ന് മെയ് 1-ാം തീയതി തൊഴിലാളി ദിനമാണ്……..(മെയ് ദിനം)
അതിനെ പവിത്രീകരിക്കാന്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1955-ലെ മെയ് ദിനത്തില്‍ വി. പത്രോസിന്‍റെ അങ്കണത്തില്‍ തടിച്ചുകൂടിയിരുന്ന തൊഴിലാളികളോടു പറഞ്ഞു:
”ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുന്നു….
മെയ് ഒന്നാം തീയതി മേലില്‍ തൊഴിലാളിയായ വി. യൗസേപ്പിതാവിന്‍റെ തിരുനാള്‍ ആയിരിക്കും…”
”തിരുസഭ ഒട്ടുക്ക് അങ്ങനെ മെയ്ദിനത്തെ പവിത്രീകരിച്ചിരിക്കുകയാണ്….”യേശുക്രിസ്തുവിന്‍റെ ജന്മനാട്ടുകാര്‍ അവിടുത്തെ വിജ്ഞാനപ്രദമായ പ്രസംഗം കേട്ടപ്പോള്‍,
”ഇവൻ ആ തച്ചന്‍റെ മകനല്ലേ..? ”
(മത്താ. 13:55) എന്നാണ് അമ്പരപ്പോടെ ചോദിച്ചത്…..
യൗസേപ്പ് മരപ്പണിക്കാരനായിരുന്നു…. മുപ്പതാമത്തെ വയസ്സുവരെ ഈശോയും വളര്‍ത്തുപിതാവിനെപ്പോലെ മരപ്പണി ചെയ്താണ് ഉപജീവനം കഴിച്ചത്…..
ആകയാല്‍ എല്ലാ തൊഴിലുകളും ശ്രേഷ്ഠമാണ്…..
ഒരു തൊഴിലാളിയായിരിക്കുക എന്നത് ഈശോയെയും യൗസേപ്പിനെയും അടുത്ത് അനുകരിക്കുകയാണ്…പന്ത്രണ്ടാം പീയൂസ് പറയുന്നു: ”ലോകരക്ഷനായ ദൈവപുത്രന്റെ ഹൃദയത്തില്‍ നിന്നു പരിശുദ്ധാത്മാവ് നിങ്ങളിലും എല്ലാവരിലും ചിന്തപ്പെടുന്നു……
ഈശോയുടെ വളര്‍ത്തുപിതാവായ
വി. യൗസേപ്പിനെപ്പോലെ വേറൊരു തൊഴിലാളിയിലും പരിശുദ്ധാത്മാവ് ഇത്ര അഗാധമായി പ്രവേശിച്ചിട്ടില്ല….
യൗസേപ്പ് പിതാവ് കുടുംബജീവിതത്തിലും തൊഴിലിലും ഈശോയോടുകൂടെ ജീവിച്ചു…..
നിങ്ങള്‍ ക്രിസ്തുവിനോട് അടുത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീണ്ടും ഞാന്‍ പറയുകയാണ്: ”യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍” (ഉത്പ. 41-44) ഏവർക്കും ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ സഹായവും സംരക്ഷണവുമുണ്ടാകട്ടെയെന്ന പ്രാർത്ഥനയോടെ, ഭാഗ്യപ്പെട്ട യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group