ff203

രാജ്യസഭയില്‍ നോക്കുകൂലി ചര്‍ച്ചയാക്കി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

രാജ്യസഭയില്‍ നോക്കുകൂലി ചര്‍ച്ചയാക്കി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂ ഡല്‍ഹി: കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തില്‍ ഇപ്പോള്‍ നോക്കുകൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതിനർത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ക്കുളള മറുപടി പറയുയുമ്പോഴാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തേയും സിപിഎമ്മിനേയും കണക്കിന് വിമര്‍ശിച്ചത്.

 മണിപ്പൂരിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ സംബന്ധിച്ച്‌ വശദീകരിക്കുന്നതിനിടെ പ്രതിപക്ഷത്ത് നിന്ന് എതിര്‍പ്പ് ഉയർന്ന്നനതോടെയാണ് ധനമന്ത്രി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കലാരൂപമാണ് നോക്കുകൂലി. ഇതുകൊണ്ട് മാത്രമാണ് കേരളം വ്യാവസായികമായി പിന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉദാഹരണ സഹിതമായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. കേരളത്തില്‍ എത്തി ഒരു ബാഗ് എടുക്കാന്‍ 15 രൂപയാണ് കൂലിയെങ്കില്‍ 15 രൂപ സിപിഎം കാര്‍ഡുള്ള തൊഴിലാളിക്കും കൊടുക്കണം. ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതിയാണ്. ഇതിന്റെ തെളിവാണ് മുഖ്യമന്ത്രി തന്നെ നോക്കുകൂലി കേരളത്തില്‍ ഇപ്പോള്‍ ഇല്ല എന്ന് പറയുന്നത്. കമ്യൂണിസ്റ്റ് ഭരണത്തില്‍ കേരളം മാത്രമല്ല ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളും പിന്നില്‍ പോയെന്നും സീതാരാമന്‍ വിമര്‍ശിച്ചു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോളായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ
സംമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്. തുടക്കം മുതല്‍ ഒടുക്കം വരെ പി. സന്തോഷ് കുമാര്‍ എം.പി. ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നുണ്ടായി. എന്നാല്‍ അതിരൂക്ഷ വിമർശനം സന്തോഷ് കുമാർ എം.പിക്ക് നേരെയും ധനമന്ത്രി ഉയർത്തി. കമ്യൂണിസത്തേയും കമ്യൂണസത്തിന്റെ ഭാഗമായി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കേണ്ട എന്ന് ധനമന്ത്രി മറുപടി പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)