aa31

ഉന്നതങ്ങളിൽ ഓശാന.. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ട് വീണ്ടും ഒരു ഓശാന തിരുനാൾ ക

ഉന്നതങ്ങളിൽ ഓശാന.. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ട് വീണ്ടും ഒരു ഓശാന തിരുനാൾ കൂടി...

അനശ്വരതയുടെ പ്രതീകമായ ഒലിവു ശാഖകൾ വീശികൊണ്ട് ക്രിസ്തുരാജനെ ജെറുസലേം നിവാസികൾ  വരവേറ്റത്തിന്റെ സ്മരണ പുതുക്കി ഒരു ഓശാന ഞായർ കൂടി ക്രൈസ്തവ സമൂഹം ആഘോഷിക്കുന്നു

സഖറിയാ പ്രവാചകന്റെ പ്രവചനങ്ങളില്‍ പ്രതിപാദിക്കുന്നതു പോലെ ‘ കഴുതക്കുട്ടിയുടെ പുറത്ത്’ യേശു ക്രിസ്തു സമാധാന രാജാവായി ജറുസലേമിലേക്ക് എഴുന്നള്ളുകയാണ്. അവിടുത്തെ കണ്ട മാത്രയിൽ ജറുസലേം നിവാസികള്‍ ആര്‍ത്തു വിളിക്കുന്നു.. "ദാവീദിൻ പുത്രന് ഓശാന.."

അന്നത്തെ റോമന്‍ ഗവര്‍ണറായിരുന്ന പീലാത്തോസ് തന്റെ ശക്തിയും മഹത്വവും പ്രദര്‍ശിപ്പിച്ചു കൊണ്ട് ആയുധധാരികളായി അനുചരന്മാരാല്‍ പരിസേവിതനായി പ്രൗഢിയോടും സമ്പന്നതയോടും കൂടെയാണ് എഴുന്നള്ളിയിരുന്നത്. എന്നാല്‍ യേശുവാകട്ടെ, എളിമയോടെ ഒരു കഴുതയുടെ പുറത്തു കയറി സമാധനത്തിന്റെ രാജാവായി വരുന്നു. അക്കാലത്തെ സമാധാനത്തിന്റെ രാജാക്കന്‍മാര്‍ കഴുതയുടെ പുറത്തേറിയായിരുന്നു എഴുന്നള്ളിയിരുന്നത്.

 മത്തായി സുവിശേഷകന്‍ പറയുന്നത് പോലെ സഖറിയാ പ്രവാചകന്റെ പ്രവചനം നിറവേറുന്നതിനു വേണ്ടിയാണ് യേശു കഴുതയുടെ പുറത്ത് എഴുന്നള്ളിയത്. ‘
ജറുസലേമിലേക്ക് രാജകീയമായി പ്രവേശിക്കുക വഴി താന്‍ മിശിഹ ആണെന്ന്  പ്രഖ്യാപിക്കുകയാണ് യേശു ചെയ്യുന്നത്. ഇക്കാര്യം യഹൂദജനം അംഗീകരിക്കുകയും ചെയ്യുന്നു.

തന്റെ രക്ഷാകര ദൗത്യം  നിർവഹിക്കുന്നതിന് മുന്നോടിയായി ക്രിസ്തു നടത്തിയ ഈ രാജകീയ പ്രഖ്യാപനത്തെ വീണ്ടും അനുസ്മരിച്ചുകൊണ്ട്  നമുക്കും ആർത്തു വിളിക്കാം ദാവീദ് പുത്രന് ഓശാന...

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)