ആയുധങ്ങളേകിക്കൊണ്ട് സമാധാനം പ്രഘോഷിക്കുന്നത് കാപട്യം : മാർപാപ്പാ
ആയുധങ്ങളേകിക്കൊണ്ട് സമാധാനം പ്രഘോഷിക്കുന്നത് കാപട്യം : മാർപാപ്പാ
നാം സമധാനത്തെക്കുറിച്ച് വാചാലരാകുകയും യുദ്ധങ്ങൾക്ക് ആയുധങ്ങൾ സംഭാവന ചെയ്യുകയും ചെയ്യുമ്പോൾ അവിടെ കാപട്യം പ്രകടമാണെന്ന് മാർപ്പാപ്പാ.
തൻറെ ജന്മനാടായ അർജന്തീനയിലെ ബുവെനോസ് അയിരെസ് അതിരൂപതയുടെ ആർച്ചുബിഷപ്പായിരിക്കവെ താൻ തന്നെ അതിരൂപതയ്ക്കുവേണ്ടി സ്ഥാപിച്ച ടെലെവിഷൻ ചാനലായ “ഓർബെ 21”-ന് വിവരിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ഇന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ ആദായമുള്ള മാർഗ്ഗങ്ങളിൽ ഒന്നു ആയുധനിർമ്മാണശാലകളിലുള്ള നിക്ഷേപമാണെന്ന് പാപ്പാ അപലപിക്കുന്നു. ഒരു വശത്ത് നമ്മൾ സമാധാനത്തിനു വേണ്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും കൂടിക്കാഴ്ചക്കാഴ്ചകൾ നടത്തുകയും ചെയ്യുകയും മറുവശത്ത്, കൊല്ലുന്നതിന് ആയുധങ്ങൾ ഉല്പാദിപ്പിക്കുകയും ചെയ്യുകയാണെന്ന് പാപ്പാ പറയുന്നു. യുദ്ധത്താൽ കലുഷിതമായ നിലവിലെ അവസ്ഥയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ അന്താരാഷ്ട്രസംഘടനകളുടെ നിരവധിയായ സമാധാനാഭ്യർത്ഥനകൾ ഒരു ചെവിയിലുടെ കടന്നു മറുചെവിയിലൂടെ പുറത്തേക്കു പോകുന്ന സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
യുദ്ധം വഴി സ്വയം നാശത്തിലേക്കു പോകുന്ന ഒരു ആഗോളപ്രവണതയാണ് ഇന്നു കാണുന്നതെന്നും പ്രത്യേകിച്ച് ഉക്രൈയിനിലും വിശുദ്ധ നാട്ടിലും നടക്കുന്നത് കുറ്റകൃത്യങ്ങളാണെന്നും യുദ്ധം എന്നതിലുപരി ഗറില്ല യുദ്ധ ശൈലിയാണ് പ്രകടമാകുന്നതെന്നും കുഞ്ഞുങ്ങളുമായി വഴിയിലൂടെ പോകുന്ന അമ്മയെ, എന്തെങ്കിലുമെടുക്കാൻ വീട്ടിലേക്കു പോയി മടങ്ങുന്നയാളെ യാതൊരു കാരണവുമില്ലാതെ വെടിവെച്ചു കൊല്ലുമ്പോൾ അത് ഒരു യുദ്ധമല്ലെന്നും ഇവിടെ യുദ്ധത്തിൻറെ ഒരു നിയമവും പാലിക്കപ്പെടുന്നില്ലെന്നും അത് ഭീകരമാണെന്നും പാപ്പാ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m