ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ്, മലയോര ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം.
ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ്, മലയോര ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത ഉള്ളതായി ദേശീയ കാലാവസ്ഥ വകുപ്പ്.
ജനങ്ങള്‍ ജാഗ്രത പാലിക്കുക. മലയോര പ്രദേശങ്ങളിലുള്ളവർ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുക.ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കുക.
അതിതീവ്ര മഴ കാരണം നദികളില്‍ അപകടകരമാം രീതിയില്‍ ജലനിരപ്പ് ഉയരുന്നു. താഴെ പറയുന്ന നദികളുടെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്‌ക്കുന്നു. പെരിയാർ, മൂവാറ്റുപുഴ, കാളിയാർ, കോതമംഗലം, തൊടുപുഴ, കരുവന്നൂർ, ഗായത്രി, കീച്ചേരി, ചാലക്കുടി എന്നീ നദികളില്‍ കേന്ദ്ര ജലകമ്മീഷൻ പ്രളയ സാധ്യത മുന്നറിയിപ്പ് - റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
അച്ചൻകോവില്‍, മണിമല, മീനച്ചില്‍, ഭാരതപ്പുഴ, കണ്ണാടിപ്പുഴ എന്നീ നദികളില്‍ കേന്ദ്ര ജലകമ്മീഷൻ പ്രളയ സാധ്യത മുന്നറിയിപ്പ് - ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്‌ക്കുന്നു.യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m