ap14

സലേഷ്യൻ സഭയുടെ പൊതു ചാപ്റ്റർ അംഗങ്ങൾക്ക് സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ

സലേഷ്യൻ സഭയുടെ പൊതു ചാപ്റ്റർ അംഗങ്ങൾക്ക് സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ


സലേഷ്യൻ സഭയുടെ ഇരുപത്തിയൊമ്പതാമത് പൊതു ചാപ്റ്റർ അംഗങ്ങൾക്ക്, ഫ്രാൻസിസ്‌ പാപ്പാ ആശംസകൾ നേർന്നുകൊണ്ട് സന്ദേശമയച്ചു. ഏപ്രിൽ മാസം പന്ത്രണ്ടാം തീയതിയാണ് ചാപ്റ്റർ അവസാനിക്കുന്നത്. വ്യക്തിപരമായി ചാപ്റ്റർ അംഗങ്ങളെ കാണുവാൻ സാധിക്കാത്തതിലുള്ള തന്റെ ഖേദം രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

സലേഷ്യൻ മിഷനറിമാർ അർജന്റീനയിൽ എത്തിയതിന്റെ നൂറ്റിയൻപതാം വാർഷികം ആഘോഷിക്കുന്ന സന്തോഷവും പാപ്പാ പങ്കുവച്ചു. പുതിയതായി സഭയുടെ  റെക്ടർ മേജറായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഫാബിയോ അറ്റാർഡിനു പാപ്പാ ആശംസകൾ നേരുകയും, മുൻ റെക്ടർ മേജറായി സേവനം ചെയ്ത കർദിനാൾ ആംഗേൽ ഫെർണാണ്ടസ് അർത്തിമേയ്‌ക്കു നന്ദിയർപ്പിക്കുകയും ചെയ്തു.

ആത്മാവിനെ ശ്രവിക്കുന്നതിനും, സിനഡൽ പാതയിൽ വിശ്വാസത്തോടും പ്രതിബദ്ധതയോടും കൂടി ജീവിക്കുന്നതിനും പ്രോത്സാഹിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് സന്ദേശത്തിൽ പാപ്പാ പറഞ്ഞു. ഇത്തവണ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്ന" യേശുക്രിസ്തുവിൽ അഭിനിവേശമുള്ളതും, യുവാക്കൾക്ക് സമർപ്പിതരുമായിരിക്കുന്ന സലേഷ്യൻകാർ" എന്ന വാചകം പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

അഭിനിവേശവും, സമർപ്പണവും ഏറെ പ്രധാനപ്പെട്ടതാണെന്നു പറഞ്ഞ പാപ്പാ, കർത്താവിന്റെ സ്നേഹത്തിൽ പൂർണ്ണമായി പങ്കാളികളാകുവാൻ തങ്ങളെ തന്നെ അനുവദിക്കണമെന്നും, തങ്ങൾക്കായി ഒന്നും കരുതിവയ്ക്കാതെ ഡോൺ ബോസ്‌കോയെ പോലെ എല്ലാം മറ്റുള്ളവർക്കായി വ്യയം ചെയ്തുകൊണ്ട് സേവിക്കുന്നതിനും അംഗങ്ങൾ തയ്യാറാവണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)